News Update

*KATF സംസ്ഥാന സമ്മേളനം മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ സമാപിച്ചു. ജനപങ്കാളിത്തം കൊണ്ടും മറ്റും ചരിത്രപ്രസിദ്ധമായ 57th സംസ്ഥാന സമ്മേളനം വൻവിജയമാക്കിയ എല്ലാ മെമ്പർമാർക്കും ഹൃദയം നിറഞ്ഞ നന്ദി.
KATF സംസ്ഥാന സമ്മേളനം കലാമത്സര ഫലങ്ങൾ

 

KATF  സംസ്ഥാന സമ്മേളനം സമാപിച്ചു 

 

 

 

 

പെരിന്തൽമണ്ണ: 3 ദിവസമായി പെരിന്തൽമണ്ണയിൽ നടന്ന KATF 57th സംസ്ഥാന സമ്മേളനത്തിന് അദ്ധ്യാപക ശക്തി പ്രകടത്തോടെയും പൊതുസമ്മേളനത്തോടെയും സമാപനം കുറിച്ചു. പൊതുസമ്മേളനം മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്‌ ഉദ്ഘാടനം ചെയ്തു. എ. മുഹമ്മദ്‌ അദ്ധ്യക്ഷത വഹിച്ചു. നൗഷാദ് മണ്ണിശ്ശേരി, കുരീപ്പുള്ളി ഷാജഹാൻ പ്രസംഗിച്ചു. സംസ്ഥാന ജന.സെക്രട്ടറി കെ. മോയിൻകുട്ടി സ്വാഗതവും കോ.ഓർഡിനേറ്റർ എ.കെ. നാസർ നന്ദിയും പറഞ്ഞു.  

        അധ്യാപക പ്രകടനത്തിന് സംസ്ഥാന നേതാക്കളായ എ. മുഹമ്മദ്‌, കെ. മോയിൻകുട്ടി, സി. അബ്ദുൽ അസീസ്‌, സലീം ഫാറൂഖി, കെ.കെ. മുഹമ്മദ്‌, ടി.എ. കബീർ, എം.വി. അലിക്കുട്ടി, എം.എ. മക്കാർ, ഇ.എ. റഷീദ്, കെ.കെ. അബ്ദുൽ  ജബ്ബാർ, വി.പി. അബ്ദുൽ അസീസ്‌, കോ.ഓർഡിനേറ്റർ എ.കെ. നാസർ തുടങ്ങിയവർ നേതൃത്വം നൽകി.

 അദ്ധ്യാപക പ്രകടനം 

 

അറബിക് സർവ്വകലാശാല സ്ഥാപിക്കണം: ഹൈദരലി തങ്ങൾ

പെരിന്തൽമണ്ണ: സംസ്ഥാനത്ത് അറബിക് സർവ്വകലാശാല സ്ഥാപിക്കണമെന്നും ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ നിർദ്ദേശം നടപ്പാക്കണമെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ. KATF 57th സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. 

 

 

KATF  സംസ്ഥാന സമ്മേളനം തുടങ്ങി 

പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ നടക്കുന്ന KATF 57th സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. പ്രതിനിധി സമ്മേളനം മുൻ വിദ്യാഭ്യാസ മന്ത്രി അഡ്വ. നാലകത്ത് സൂപ്പി സാഹിബ് ഉദ്ഘാടനം ചെയ്തു. എം.എ . മക്കാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എ. മുഹമ്മദ്‌ പതാക ഉയർത്തി.

KATF  സമ്മേളന പതാക ജാഥ സമാപിച്ചു

  പെരിന്തൽമണ്ണ: 2015 ഫെബ്രുവരി 12,13,14 തീയതികളിൽ പെരിന്തൽമണ്ണയിൽ നടക്കുന്ന KATF സംസ്ഥാന സമ്മേളനത്തിന്റെ പതാക ജാഥ പെരിന്തൽമണ്ണയിൽ സമാപിച്ചു. ഭാഷ സമരത്തിൽ രക്ത സാക്ഷിത്വം വരിച്ച മജീദ്‌, റഹ് മാൻ, കുഞ്ഞിപ്പമാരുടെ വീടുകളിൽ നിന്നാണ് പതാക ജാഥ ആരംഭിച്ചത്. മൈലപ്പുറത്ത് മജീദിന്റെ വീട്ടിൽ നിന്നുള്ള പതാക ജാഥ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും തേഞ്ഞിപ്പലത്ത് റഹ് മാന്റെ വീട്ടിൽ മുൻ വിദ്യാഭ്യാസ മന്ത്രി അഡ്വ. നാലകത്ത് സൂപ്പി സാഹിബും കാളികാവിൽ കുഞ്ഞിപ്പയുടെ വീട്ടിൽ പി. അബ്ദുൽ ഹമീദ് മാസ്റ്ററും പതാക കൈമാറി. ബൈക്കുകളുടെ അകമ്പടിയോടെ വൈകീട്ട് പെരിന്തൽമണ്ണ നഗരത്തിൽ ജാഥ സമാപിച്ചു. പതാകൾ ജാഥാ നായകർ കൊളത്തൂർ ടി. മുഹമ്മദ്‌ മൗലവിക്ക് കൈമാറി. സമാപന സമ്മേളനം മുൻ വിദ്യാഭ്യാസ മന്ത്രി അഡ്വ. നാലകത്ത് സൂപ്പി സാഹിബ് ഉദ്ഘാടനം ചെയ്തു.

 

KATF  സംസ്ഥാന സമ്മേളനത്തിന് പെരിന്തൽമണ്ണ ഒരുങ്ങി 



പെരിന്തൽമണ്ണ: 2015 ഫെബ്രുവരി 12,13,14 തീയതികളിൽ പെരിന്തൽമണ്ണയിൽ നടക്കുന്ന KATF സംസ്ഥാന സമ്മേളനത്തിന് പെരിന്തൽമണ്ണ നഗരം ഒരുങ്ങി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സമ്മേളന കമാനങ്ങൾ ഉയർന്നു.  
  ======================= 

KATF  സംസ്ഥാന സമ്മേളന വെബ്സൈറ്റ് ലോഞ്ചിംഗ് നിർവഹിച്ചു 

പെരിന്തൽമണ്ണ: 2015 ഫെബ്രുവരി 12,13,14 തീയതികളിൽ പെരിന്തൽമണ്ണയിൽ നടക്കുന്ന KATF സംസ്ഥാന സമ്മേളനത്തിന്റെ വെബ്സൈറ്റ് ലോഞ്ചിംഗ് നവ.16 ഞായറാഴ്ച്ച സംസ്ഥാന നഗരവികസന ന്യൂനപക്ഷ ക്ഷേമ വകുപ്പുമന്ത്രി ബഹു. മഞ്ഞളാംകുഴി അലി നിർവ്വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് എ. മുഹമ്മദ്‌, ജില്ലാ പഞ്ചായത്ത് മെമ്പർ ഉമ്മർ  അറക്കൽ, സി.എച്ച്. ഹംസ മാസ്റ്റർ, കെ.കെ. മുഹമ്മദ്‌, ഇബ്രാഹീം മുതൂർ, സി.ടി. കുഞ്ഞയമു, എ.കെ. നാസർ, എസ്.എ. റസാഖ്, സി.എം. മിസ്‌ഹബ്, പി.പി. അബ്ദുല്ല ഫാറൂഖി, ഹുസൈൻ പാറൽ, എൻ . മൊയ്തീൻ ഫാറൂഖി സംബന്ധിച്ചു. 
===========================================================================


 സമ്മേളന ലോഗോ
 ===========================================================================

 
സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു  
പെരിന്തൽമണ്ണ: 2015 ഫെബ്രുവരി 12,13,14 തിയതികളിൽ പെരിന്തൽമണ്ണയിൽ നടക്കുന്ന KATF 57മത് സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം മീറ്റ് മുസ്‌ലിംലീഗ് ജില്ലാ പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. KATF സ്ഥാപക പ്രസിഡണ്ട് കരുവള്ളി മുഹമ്മദ്‌ മൗലവി അദ്ധ്യക്ഷത വഹിച്ചു. മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി നാലകത്ത് സൂപ്പി, പി. അബ്ദുൽ ഹമീദ്, കൊളത്തൂർ ടി. മുഹമ്മദ്‌ മൗലവി, ഉമ്മർ അറക്കൽ, ടി. ഹാജറുമ്മ, ഉസ്‌മാൻ താമരത്ത്, പച്ചീരി ഫാറൂഖ്, പച്ചീരി നാസർ, നാലകത്ത് ഹംസ, കുന്നത്ത് അലിഹാജി, ശീലത്ത് വീരാൻകുട്ടി, സൈനുദ്ദീൻ കുരുവമ്പലം, പി.കെ. സെയ്ത്, പി.ടി. ഖാലിദ്, എ. മുഹമ്മദ്‌, സി. അബ്ദുൽ അസീസ്‌, കെ.കെ. മുഹമ്മദ്‌, ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി, ടി.പി. അബ്ദുൽ ഹഖ്, നഹാസ് പാറക്കൽ, സത്താർ താമരത്ത്, സി.ടി. കുഞ്ഞയമു, സി.എച്ച്. ഹംസ, കൊളക്കാടൻ അസീസ്‌, ടി. മുഹമ്മദലി വെട്ടത്തൂർ പ്രസംഗിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ. മോയിൻകുട്ടി സ്വാഗതവും എ.കെ. നാസർ നന്ദിയും പറഞ്ഞു.  
പഴേരി മൈതാനിക്കടുത്തുള്ള സി.എച്ച്. സൗധത്തിലാണ് സ്വാഗതസംഘം ഓഫീസ് പ്രവർത്തിക്കുന്നത്.


KATF 57മത് സംസ്ഥാന സമ്മേളനം: ലോഗോ പ്രകാശനം ചെയ്തു

 മലപ്പുറം: ഫെബ്രുവരി 12,13,14 തീയതികളിൽ പെരിന്തൽമണ്ണയിൽ നടക്കുന്ന KATF സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശന കർമ്മം വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി സ്വാഗതസംഘം ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കു നൽകി നിർവ്വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് എ. മുഹമ്മദ്‌ അദ്ധ്യക്ഷത വഹിച്ചു. CK സുബൈർ, AK മുസ്തഫ, CH ഹംസ മാസ്റ്റർ,ഇബ്രാഹീം മുതൂർ, കെ.കെ. മുഹമ്മദ്‌, TA കബീർ, കെ. മോയിൻകുട്ടി, എ.കെ. നാസർ പ്രസംഗിച്ചു.

 

KATF സ്വാഗതസംഘം മീറ്റ്‌ 

പെരിന്തൽമണ്ണ: 2015 ഫെബ്രുവരി 12,13,14 തിയതികളിൽ പെരിന്തൽമണ്ണയിൽ നടക്കുന്ന KATF 57മത് സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം മീറ്റ് മുസ്‌ലിംലീഗ് ജില്ലാ പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. KATF സ്ഥാപക പ്രസിഡണ്ട് കരുവള്ളി മുഹമ്മദ്‌ മൗലവി അദ്ധ്യക്ഷത വഹിച്ചു. മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി നാലകത്ത് സൂപ്പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ മുസ്‌ലിംലീഗ് ജനറൽ സെക്രട്ടറി പി. അബ്ദുൽ ഹമീദ് മുഖ്യാതിഥിയായിരുന്നു.

'സേവനപാതയിൽ സമർപ്പിത മുന്നേറ്റം' പ്രമേയാവതരണം ജില്ലാ പഞ്ചായത്ത് മെമ്പർ ഉമ്മർ അറക്കൽ നിർവഹിച്ചു. സംസ്ഥാന സാമൂഹ്യ ക്ഷേമ ബോർഡ് ഡയരക്ടർ ആയി തെരഞ്ഞെടുക്കപ്പെട്ട KATF വനിതാവിംഗ് കണ്‍വീനർ വി. മറിയുമ്മയെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം ടി. ഹാജറുമ്മ, കൊളത്തൂർ ടി. മുഹമ്മദ്‌ മൗലവി, മുസ്‌ലിം യൂത്ത്ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഉസ്‌മാൻ താമരത്ത്, പച്ചീരി ഫാറൂഖ്, പച്ചീരി നാസർ, നാലകത്ത് ഹംസ, കുന്നത്ത് അലിഹാജി, ശീലത്ത് വീരാൻകുട്ടി, സൈനുദ്ദീൻ കുരുവമ്പലം, പി.കെ. സെയ്ത്, പി.ടി. ഖാലിദ്, എ. മുഹമ്മദ്‌, സി. അബ്ദുൽ അസീസ്‌, കെ.കെ. മുഹമ്മദ്‌, ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി, ടി.പി. അബ്ദുൽ ഹഖ്, നഹാസ് പാറക്കൽ, സത്താർ താമരത്ത്, സി.ടി. കുഞ്ഞയമു, സി.എച്ച്. ഹംസ, കൊളക്കാടൻ അസീസ്‌, ടി. മുഹമ്മദലി വെട്ടത്തൂർ പ്രസംഗിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ. മോയിൻകുട്ടി സ്വാഗതവും എ .കെ. നാസർ നന്ദിയും പറഞ്ഞു.

=================================================================

"സേവനപാതയിൽ സമർപ്പിത മുന്നേറ്റം"

KATF 57മത് സംസ്ഥാന സമ്മേളനം 

2015 ഫെബ്രുവരി. 12,13,14 

പെരിന്തൽമണ്ണ